വിതുര: തൊളിക്കോട് തോട്ടുമുക്ക് പൊൻപാറ ശക്തിഗിരിമഠം ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയകാവടി മഹോത്സവം 6,7,8 തീയതികളിൽ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എ. അനീഷ്, സെക്രട്ടറി എസ്.വി. അജിത് എന്നിവർ അറിയിച്ചു. ആറിന് രാവിലെ പതിവ് പൂജകൾക്കും,വിശേഷാൽപൂജകൾക്കും പുറമേ എട്ടിന് മഹാസുദർശനഹോമം, തുടർന്ന് കലശപൂജ, കലശാഭിഷേകം, വൈകിട്ട് 6.30ന് അലങ്കാരദീപാരാധന, ഏഴിന് രാവിലെ പതിവ് പൂജകൾ തുടർന്ന് അലങ്കാരദീപാരാധന, രാത്രി ഏഴിന് അഗ്നിക്കാവടി, സമാപനദിനമായ എട്ടിന് രാവിലെ പതിവ് പൂജകൾക്ക് പുറമേ 8.30ന് 108 കലശപൂജ തുടർന്ന് സമൂഹപൊങ്കാല,പത്തിന് കലശാഭഷേകം, തുടർന്ന് വിശേഷാൽഅഭിഷേകം, പഞ്ചാമൃതാഭിഷേകം, ഉച്ചക്ക് അന്നദാനം വൈകിട്ട് മൂന്നിന് കാവടിഘോഷയാത്ര, വൈകിട്ട് 6.30ന് അലങ്കാരദീപാരാധന, തുടർന്ന് വിവിധ പൂജകൾ.