മലയിൻകീഴ് :കരിപ്പൂര് റസിഡന്റ്സ് അസോസിയേഷൻ മെഡിക്കൽ കോളേജ് രക്ത ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മലയിൻകീഴ് എസ്.ഐ.സൈജു രക്തദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് വി.കെ.സുധാകരൻനായരുടെ അദ്ധ്യക്ഷതയിൽ അസോസിയേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി തോട്ടിൻകര വേണു,രക്ഷാധികാരി സുകുമാരൻനായർ,അസോസിയേഷൻ വനിതാ കൺവീനർ സനൽകുമാരി എന്നിവർ സംസാരിച്ചു.നിരവധിപേർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു.