karsh

നിലമാമൂട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവതരിപ്പിക്കാൻ പോകുന്ന ബഡ്ജറ്റുകളിൽ കർഷകർ എടുത്ത കാർഷിക വായ്പകൾ പൂർണമായും എഴുതിതള്ളാൻ നടപടി ഉണ്ടാകണമെന്ന് തമ്പാനൂർ രവി ആവശ്യപ്പെട്ടു.

കിസാൻ കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തുകാൽ പഞ്ചായത്ത് ഒാഫീസ് പടിക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തമ്പാനൂർ രവി. ഉപവാസത്തിൽ ജില്ലാപ്രസിഡന്റ് മാരായമുട്ടം എം.എസ്. അനിൽ, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ്, കൊറ്റാമം വിനോദ്, ബാബുകുട്ടൻ നായർ, കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്യൻകോട് വിഭുകുമാർ, മണ്ഡലം പ്രസിഡന്റുമാരായ വണ്ടിത്തടം രാജൻ, പാലിയോട് ബിനു, അഡ്വ രാജരാജസിംഗ് എന്നിവർ സംസാരിച്ചു.