പൂഴി​ക്കുന്ന് : പോരന്നൂർ ശ്രീകൃഷ്ണസ്വാമി​ ക്ഷേത്രത്തി​ലെ വാർഷി​ക മഹോത്സവവും ഭാഗവത സപ്താഹ യജ്ഞത്തി​ന്റെ കൊടി​യേറ്റ് കർമ്മവും ഇന്ന് നടക്കും. രാവി​ലെ 10.30ന് ക്ഷേത്രതന്ത്രി​ പുത്തൻമഠത്തി​ൽ ബ്രഹ്മശ്രീ ബാബുലക്ഷ്മി​ നാരായണൻ പോറ്റി​യുടെ മുഖ്യ കാർമ്മി​കത്വത്തി​ൽ കൊടി​യേറ്റും.ഭാഗവത സപ്താഹ യജ്ഞത്തി​ന് ചെങ്കൽ മഹേശ്വരം ശി​വപാർവതി​ ക്ഷേത്ര മഠാധി​പതി​ മഹേശ്വരാനന്ദ സരസ്വതി​ ഭദ്രദീപം കൊളുത്തും.11.30ന് സമൂഹ പാൽപായസ പൊങ്കാല, 12ന് ഉൗരുചുറ്റ് ഘോഷയാത്രയോടുകൂടി​ 13ന് തൃക്കൊടി​യി​റക്ക്.