നെടുമങ്ങാട് :നല്ലിക്കുഴി ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം 6 മുതൽ 8 വരെ നടക്കും. ദിവസവും രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 6ന് രാവിലെ 9.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,9.30 ന് നാഗർക്ക് വിശേഷാൽ പൂജ,നാഗരൂട്ട്,വൈകിട്ട് 4ന് ഐശ്വര്യപൂജ,6.30ന് ഭക്തിഗാനസുധ,8.30ന് ആത്മീയപ്രഭാഷണം,9.30 ന് നൃത്തവിസ്മയം.7ന് രാവിലെ 9ന് നാഗർക്ക് വിശേഷാൽ അഭിഷേകം,വൈകിട്ട് 7ന് വിശേഷാൽ ഭഗവതിസേവ,7.30 ന് സാംസ്കാരിക സമ്മേളനം.ഷാജു പരുത്തിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ഗുരുവായൂർ ദേവസ്വം മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യും.8 ന് രാവിലെ 8 ന് പഞ്ചഗവ്യ കലശപൂജ,9 ന് സമൂഹപൊങ്കാല,12.30 ന് സമൂഹസദ്യ,വൈകിട്ട് 5 ന് ഘോഷയാത്ര,രാത്രി 9.30 ന് ഷോ-2020,12 ന് പൂത്തിരിമേളം.