arrest

കാട്ടാക്കട: ഭൂഉടമയെ ജെ.സി.ബി കൊണ്ടിടിച്ചു കൊലപ്പെടുത്തിയ മണ്ണ് മാഫിയ സംഘത്തിലെ പത്തു പ്രതികളെയും കാട്ടാക്കട പൊലീസ് ഇന്നലെ കോടതിയിൽ നിന്ന് അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.

കാട്ടാക്കട രൊലീസ് സ്റ്റേഷനിലെത്തിച്ച. പ്രതികൾക്ക് മെഡിക്കൽ പരിശോധന നടത്തി. ഇവരെ ഇന്ന് മുതൽ ദിവസങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും. ജനരോഷത്തിന് സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് വൻ സുരക്ഷയിലാവും തെളിവെടുപ്പ് .സംഭവം നടന്ന സ്ഥലം, സംഭവശേഷം വാഹനങ്ങൾ ഒളിപ്പിച്ച സ്ഥലങ്ങൾ, പ്രതികൾ ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലും സംഭവത്തിനു ദൃക്‌സാക്ഷിയായ സംഗീതിന്റെ ഭാര്യ ഉൾപ്പെടെയുള്ളവരുടെ മുന്നിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇക്കഴിഞ്ഞ ജനുവരി 24 ന് പുലർച്ചെയാണ് സംഗീതിന്റെ പുരയിടത്തിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചത്. കാട്ടാക്കട ഇൻസ്‌പെക്ടർ ഡി.ബിജുകുമാറിനാണ് അന്വേഷണ ചുമതല.