sabarimala

തിരുവനന്തപുരം: അടുത്ത തീർത്ഥാടനകാലം മുതൽ ശബരിമലയിൽ വെർച്വൽക്യൂ ബുക്കിംഗ് സംവിധാനം പൂർണതോതിൽ ഏർപ്പെടുത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. അംഗീകരിച്ചാൽ മാർച്ച് 15 ഒാടെ ഈ സംവിധാനം ഏർപ്പെടുത്തും. ശബരിമല സുരക്ഷാ അവലോകനയോഗത്തിലാണ് പൊലീസ് മേധാവി ഇക്കാര്യം അറിയിച്ചത്. സർക്കാർ അംഗീകരിച്ചാൽ വെർച്വൽക്യൂവിനായി സിറ്റി പൊലീസ് കമ്മി​ഷ​ണർ ബൽറാം കുമാർ ഉപാ​ദ്ധ്യായയുടെ നേതൃ​ത്വ​ത്തി​ലു​ളള അഞ്ചംഗ ഉന്ന​ത​തല സംഘം വിവിധ സംസ്ഥാ​ന​ങ്ങൾ സന്ദർശിച്ച് ഇക്കാ​ര്യ​ത്തിൽ അവി​ടത്തെ അധി​കൃ​ത​രുടെ സഹായം തേടും. ആവ​ശ്യ​മാണെങ്കിൽ സംസ്ഥാന പൊലീസ് മേധാ​വിയും മറ്റ് സംസ്ഥാ​ന​ങ്ങ​ളിലെ ഉന്നത ഉദ്യോ​ഗ​സ്ഥ​രു​മായി ആശ​യ​വി​നി​മയം നട​ത്തും. പാർക്കിംഗ് സംവി​ധാ​നം, ഗതാ​ഗത സംവി​ധാനം മെച്ച​പ്പെ​ടു​ത്തൽ, ഭക്തരെ നിയ​ന്ത്രി​ക്കൽ, സുരക്ഷാസംവി​ധാനം ശക്തി​പ്പെ​ടു​ത്തൽ എന്നീ വിഷ​യ​ങ്ങൾ മുതിർന്ന ഉദ്യോ​ഗ​സ്ഥ​രു​മായി ഡി.ജി.പി ചർച്ച ചെയ്തു. എ.ഡി ജി.പിമാരായ ടോമിൻ.​ജെ.​തച്ച​ങ്ക​രി, ഡോ. ഷേക്ക് ദർവേഷ് സാഹേ​ബ്, മനോജ് എബ്ര​ഹാം എന്നി​വരും മറ്റ് മുതിർന്ന പൊലീസ് ഉദ്യോ​ഗ​സ്ഥരും യോഗത്തിൽ പങ്കെ​ടു​ത്തു.