നെടുമങ്ങാട് :റബറിനെയും ഇതര നാണ്യവിളകളെയും തകർക്കുന്നതാണ് കേന്ദ്ര ബഡ്ജറ്റെന്ന് കേരള എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി.യൂണിയൻ പ്രസിഡന്റ് അഡ്വ.ജി.സുഗുണന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ഉഴമലയ്ക്കൽ ഗോപി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.തോട്ടം മേഖലയിലെ പതിനായിരക്കണക്കിന് തൊഴിലാളികളെ ബഡ്ജറ്റ് പ്രതികൂലമായി ബാധിക്കുമെന്ന് യോഗം പ്രമേയത്തിൽ പറഞ്ഞു.