ആര്യനാട്: വൃദ്ധനെ കരമനയാറ്റിൽ കാണാതായെന്ന് സംശയം. ആര്യനാട് കൊക്കോട്ടേല കൂടൽഭാഗം കുത്തുകുഴി പുത്തൻ വീട്ടിൽ സുകുമാരൻ നാടാരെ (78) യാണ് കാണാതായത്. ഇയാൾക്കായി കരമന ആറ്റിൽ നെയ്യാർഡാം ഫയർഫോഴ്സ് തെരച്ചിൽ നടത്തി. മിനിയാന്ന് രാത്രി 3 മണിയോടെ മകൻ മധു റബ്ബർ ടാപ്പിംഗിനായി ഉണർന്നപ്പോൾ പിതാവിനെ വീട്ടിൽ കണ്ടില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമീപത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഇതിനിടെ അണിയിലകടവ് പാലത്തിന് സമീപത്തെ കടവിൽ വസ്ത്രങ്ങൾ കണ്ടെത്തി. ഇതേത്തുടർന്ന് കരമന ആറ്റിൽ നെയ്യാർഡാം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി.