കുഴിത്തുറ:ട്രിച്ചിയിൽ നിന്ന് മാത്തൂർ തൊട്ടിപ്പാലത്ത് വിനോദയാത്രയ്ക്കുവന്ന സ്കൂൾ വിദ്യാർത്ഥി ആറ്റിൽ മുങ്ങിമരിച്ചു. പെരുബാലൂർ സ്വദേശി അൻപുരാജ് (16)ആണ് മരിച്ചത്.പെരുബാലൂർ സ്കൂളിൽ നിന്ന് 167വിദ്യാർത്ഥികളും 5ആദ്ധ്യാപകരുമാണ് കന്യാകുമാരി ജില്ലയിലെ മാത്തൂർ തൊട്ടിപ്പാലത്ത് വിനോദയാത്രക്ക് വന്നത്. അൻപുരാജ് തൊട്ടിപ്പാലത്തിനുതാഴെ ആറ്റിൻ കരയിൽനിൽക്കവെ കാൽവഴുതി ആറ്റിൽ വീഴുകയായിരുന്നു.നാട്ടുകാർ കുലശേഖരത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.