tree

ആര്യനാട്: ആദായം എടുക്കാറായ ഒരേക്കർ റബർ പുരയിടത്തിൽ സമീപവാസി തീയിട്ടതായി പരാതി. പൂവച്ചൽ പവിത്രത്തിൽ അനുവിന്റെ ഉടമസ്ഥയിൽ വെള്ളനാട് കുളക്കോട് പഴയവീട്ടുമൂഴിയിലുള്ള ഒരേക്കർ റബർ പുരയിടമാണ് സമീപ പുരയിടത്തിലെ ഉടമ അഗ്നിക്കിരയായതെന്ന് ആര്യനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഞാറാഴ്ച്ച രാവിലെയാണ് പ്രദേശവാസികൾ ഉടമയായ അനുവിന്റെ വിളിച്ചു പുരയിടം തീപ്പിടിച്ചതായി അറിയിച്ചത്. ഉടമ എത്തുമ്പോഴേക്കും നെടുമങ്ങാട് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. മൂന്നു വർഷം വളർച്ചയെത്തിയ റബർ മരവും റബർ ശേഖരിക്കാൻ സ്ഥാപിച്ച ചിരട്ട ഉൾപ്പടെ കത്തിയിട്ടുണ്ട്. അതെ സമയം പുരയിടത്തിലെ തീ നാട്ടുകാരുടെ ശ്രദ്ധയിൽ പ്പെട്ടില്ലായിരുന്നു എങ്കിൽ ഇതിനു സമീപത്തെ രണ്ടു വീടുകൾ കൂടെ തീപിടിക്കുമായിരുന്നു. ആര്യനാട് പൊലീസ് കേസെടുത്തു.