photo

നെടുമങ്ങാട്:പൂവത്തൂർ ഗവൺമെന്റ് എൽ.പി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പ്രാദേശിക ജനപ്രതിനിധികളും നെടുമങ്ങാട് തൃപ്പാദം വൃദ്ധസദനം സന്ദർശിച്ചു. നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ സുരേഷ്, വാർഡ് കൗൺസിലർ എം.എസ് ബിനു,വി.കെ ഷിനിലാൽ,പി.ടി.എ പ്രസിഡന്റ് പി.വി രഞ്ജുനാഥ്,ഹെഡ്മിസ്ട്രസ് സുധകുമാരി,തൃപ്പാദം ഡയറക്ടർ ഫാ.അഗസ്റ്റിൻ, ബി.രജിത്ത് ,രമകുമാരി,അനീഷ്കുമാർ ടി.എ എന്നിവർ നേതൃത്വം നൽകി.