തിരുവനന്തപുരം: 23ന് കോട്ടക്കൽ വെന്നിയൂരിൽ നടക്കുന്ന ആയുർവേദ ഡോക്ടർമാരുടെ പൊതുസംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എ.എം.എ.ഐ) യുടെ 41ാം വാർഷിക കൗൺസിലിന്റെ ലോഗോ മന്ത്രി കെ.കെ. ശൈലജ പ്രകാശനം ചെയ്തു. ഇതോടൊപ്പം എ.എം.എ.ഐ ആരംഭിക്കുന്ന ' ആയുർവേദം സുരക്ഷിതം ലളിതം ശാസ്ത്രീയം ' എന്ന കാമ്പെയിൻ ലോഗോയും മന്ത്രി പ്രകാശനം ചെയ്‌തു. എ.എം.എ.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ, വൈസ് പ്രസിഡന്റ് ഡോ. സി.ഡി. ലീന, സി.സി.ഐ.എം മെമ്പർ ഡോ. രജിത്ത് ആനന്ദ്, ജില്ലാപ്രസിഡന്റ് ഡോ. ആനന്ദ് എസ്, ആലപ്പുഴ ജില്ലാസെക്രട്ടറി ഡോ. അനീഷ് എന്നിവർ പങ്കെടുത്തു.