kovalam

കോവളം: കെയർ ഹോമിലെ അന്തേവാസി ചികിൽസയിലിരിക്കെ മരിച്ചു. മുട്ടയ്ക്കാട് കൃപാതീരം കെയർ ഹോമിലെ അന്തേവാസി 61 വയസുതോന്നിയ്ക്കുന്ന ജഗദമ്മയാണ് ജനറൽ ഹോസ്പിറ്റലിൽ മരിച്ചത്. 6 വർഷങ്ങൾക്കുമുമ്പാണ് ഇവർ കെയർ ഹോമിലെത്തിയത്. ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ കോവളം പൊലീസിൽ ബന്ധപ്പെടണമെന്ന് എസ്.എച്ച്.ഒ പി.അനിൽകുമാർ അറിയിച്ചു. ഫോൺ: 0471 2480255