നെടുമങ്ങാട് : വീടിനു കല്ലെറിഞ്ഞവർക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന് വീട്ടമ്മയുടെ പരാതി. ഇറവൂർ കിഴക്കേക്കര പാണൻവിളാകത്ത് വീട്ടിൽ സി. പ്രേമലത നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് നല്കിയ പരാതിയിൽ സമീപവാസികളായ അഞ്ചു പേർ ചേർന്ന് കഴിഞ്ഞ 25 ന് വീടിനു നേരെ കല്ലെറിഞ്ഞെന്നും കുടുംബാംഗങ്ങളെ മർദ്ദിച്ചുവെന്നുമാണ് പറഞ്ഞിട്ടുള്ളത്. പരാതി നല്കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നാണ് ആരോപണം.