മലയിൻകീഴ്: കേരളത്തിൽ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കാൻ സാധിച്ചത് മുഖ്യമന്ത്രിയായിരുന്ന സി. അചുതമേനോന്റെ ഇച്ഛാശക്തി കൊണ്ടാണെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ പറഞ്ഞു. ഭൂപരിഷ്കരണ നിയമത്തിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി സി.പി.ഐ കാട്ടാക്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
മലയിൻകീഴ് ദ്വാരകാ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിളപ്പിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ. ഭാസുരാംഗൻ, മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ, അസിസ്റ്റന്റ് സെക്രട്ടറി എസ്. ചന്ദ്രബാബു, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എം. ശ്രീകണ്ഠൻ നായർ, സി. രവീന്ദ്രൻ, മുതിയാവിള സുരേഷ്, ബി. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന തലത്തിൽ മികച്ച വെറ്റിറിനറി ഡോക്ടർ എന്ന അവാർഡിന് അർഹനായ കള്ളിക്കാട് മൃഗാശുപത്രിയിലെ ഡോക്ടർ ഡോ. സജിത്കുമാറിനെ ആദരിച്ചു.