നെടുമങ്ങാട്: ബുദ്ധിവികാസമില്ലാത്ത കുട്ടികളുടെ രക്ഷകർത്താക്കൾക്കും കുടുംബശ്രീ അംഗങ്ങൾക്കും പൊതുപ്രവർത്തകർക്കും വേണ്ടി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ചിന്റെയും മൂഴി ടിപ്പുകൾചറൽ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.ഡോ.എസ്.പി.ദീപക്, ഡോ.ഇ.നാസറുദ്ദീൻ,ഡോ.സാജൻ ശാന്തിഗ്രാം എന്നിവർ ക്ലാസ് നയിച്ചു.സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.ആർ.ശ്രീജ,എസ്.സുനിതകുമാരി ,ആതിര.എം എന്നിവർ പങ്കെടുത്തു.