വിഴിഞ്ഞം: തെന്നൂർക്കോണം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്നേഹസാന്ദ്രം വൃദ്ധ സദനത്തിനായി പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു. അദാനി തുറമുഖ കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി അദാനിഫൗണ്ടേഷനാണ് പുതിയ കെട്ടിടം നിർമ്മിച്ചു നൽകുന്നത്. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന ഈ വൃദ്ധ സദനത്തിൽ നിലവിൽ 9 പേർക്ക് താമസിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിൽ 30 പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടൽ കർമ്മം അദാനി ഫൗണ്ടേഷൻ സാമൂഹ്യപ്രതിബദ്ധതാ വിഭാഗം മേധാവി ഡോക്ടർ അനിൽ ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ വൃദ്ധ സദനത്തിലെ മുതിർന്ന അന്തേവാസി മരിയ ലൂസി നിർവഹിച്ചു. ഹോവ്വേ എൻജിനീയറിംഗ് ഇന്ത്യ എച്ച്.ആർ വിഭാഗം മേധാവി വിപിൻ ശെക്കുറി, ഫൗണ്ടേഷൻ സീനിയർ പ്രോജക്ട് ഓഫീസർ സെബാസ്റ്റ്യൻ ബ്രിട്ടോ, പിന്നണി ഗായകൻ അഡോൾഫ് ജെറോം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.