car

തിരുവനന്തപുരം: ബൈപാസിൽ കാർ അപകടത്തിൽപ്പെട്ടപ്പോൾ മിനിട്ടുകൾക്കകം സിറ്റി പൊലീസിന്റെ ബീക്കൺ പട്രോൾസംഘം രക്ഷാപ്രവർത്തനം നടത്തി. ഞായറാഴ്ച രാത്രി തിരുവല്ലത്തായിരുന്ന അപകടം. എതിരേ വന്ന വാഹനത്തെ കണ്ട് വെട്ടിത്തിരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കോവളം സ്വദേശികളായ ഏഴു കുട്ടികൾ ഉൾപ്പെടെ 12 പേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. സംഭവമറിഞ്ഞ ഉടൻ രണ്ട് ബീക്കൺ പെട്രോൾ സംഘം പാഞ്ഞെത്തി എല്ലാവരേയും ആശുപത്രിയിലെത്തിച്ചു.