ചിറയിൻകീഴ്:പെരുങ്ങുഴി മേട ശ്രീമുത്താരമ്മൻ ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവം ഇന്ന് ആരംഭിച്ച് 11ന് സമാപിക്കും.ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്ന് രാവിലെ 9ന് കാപ്പ്കെട്ട്,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ, 8ന് രാവിലെ 7.30ന് സുദ‌ർശന ഹോമം, 9ന് രാവിലെ 10ന് ആയില്യപൂജ, 10ന് രാവിലെ 7.30ന് മഹാമൃത്യുഞ്ജയഹോമം, 11ന് രാവിലെ 6ന് മഹാഗണപതിഹോമം, 7.30ന് പ്രസന്നപൂജ, 9ന് കന്യാകുമാരി അഴകിയ പാണ്ടിപുരം കെ.എം അയ്യപ്പൻ നയിക്കുന്ന വിൽപ്പാട്ട്, 10.30ന് നാഗരൂട്ട്, 11.30ന് സമൂഹസദ്യ, ഉച്ചയ്ക്ക് 1ന് കരം അലങ്കാരം, 1.30ന് കരം എഴുന്നള്ളത്ത്, വൈകിട്ട് 6ന് പെരുങ്ങുഴി രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് വിവിധ വാദ്യമേളങ്ങളോടെ ക്ഷേത്രത്തിലെത്തിച്ചേരുന്ന കുത്തിയോട്ടം താലപ്പൊലി എഴുന്നള്ളത്ത്, രാത്രി 9ന് അമ്മൻതുള്ളൽ, 12ന് മാടൻതുള്ളലും പൂജയും,വെളുപ്പിന് 3ന് മുത്തുച്ചൊരിച്ചിലും വലിയ പടുക്കയും, രാവിലെ 7ന് സമൂഹ പൊങ്കാല,8ന് മഞ്ഞനീരാട്ട്, 9ന് ഗുരുസി എന്നിവ നടക്കും.ഉത്സവ ദിവസങ്ങളിൽ നാലാം ഉത്സവ ദിവസം വരെ എല്ലാ ദിവസവും ഗണപതിഹോമം,അന്നദാനം,അലങ്കാര ദീപാരാധന,ഭഗവതി സേവ, വിശേഷാൽ പൂജ,ചുറ്രുവിളക്കും അത്താഴപൂജയും എന്നിവയും ഉണ്ടായിരിക്കും.