aaa

ചിറയിൻകീഴ്: ചിറയിൻകീഴ് പൗരാവലിയുടെ പ്രേംനസീർ പുരസ്കാരം നെടുമുടിവേണുവിന് മന്ത്രി സി.രവീന്ദ്രനാഥ് സമ്മാനിച്ചു. ശാർക്കരയിൽ നടന്ന സ്മൃതി സായാഹ്നം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രേംനസീർ അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി പ്രശസ്തി പത്രം ചലച്ചിത്രതാരം നെടുമുടി വേണുവിന് സമ്മാനിച്ചു. കൊറിയോഗ്രാഫിക്ക് സംസ്ഥാന അവാർഡ് നേടിയ സജ്ന നജാമിനെ ആദരിച്ചു. അഡ്വ.വി.ജോയി എം.എൽ.എ, മുൻ എം.എൽ.എ മാരായ ആനത്തലവട്ടം ആനന്ദൻ, ടി.ശരത് ചന്ദ്രപ്രസാദ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന എന്നിവർ കലാകാരന്മാരെ ആദരിച്ചു. മുൻ എം.പി തലേക്കുന്നിൽ ബഷീർ, എസ്.ഭാസുര ചന്ദ്രൻ, സിനിമാ ടി.വി താരം ചിറയിൻകീഴ് അനീഷ്, അഡ്വ.എ.ഷൈലജാബീഗം, ആർ.രാമു, അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, എ.അൻസാർ, തോട്ടയ്ക്കാട് ശശി, അഡ്വ.എൻ.സായികുമാർ, എം.വി. കനകദാസ്, ജി.ചന്ദ്രശേഖരൻ നായർ, മനോജ് ബി.ഇടമന, പുതുക്കരി പ്രസന്നൻ, പി.മുരളി, വി.വിജയകുമാർ, സി.രവീന്ദ്രൻ, അഡ്വ.രാജേഷ് ബി.നായർ, പി.മണികണ്ഠൻ, ആർ.സരിത, നസീഹ, ജി.വേണുഗോപാലൻ നായർ, സി.പി. സുലേഖ, വി.ബേബി, ജി.വ്യാസൻ, ഡ‌ി.ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രേംനസീർ അനുസ്മരണ കമ്മിറ്റി ജനറൽ കൺവീനർ എസ്.വി. അനിലാൽ സ്വാഗതവും കെ.ദിനേഷ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പഞ്ചമം സുരേഷിന്റെ സ്മൃതി ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.