പോഷെഫ്സ് ട്രൂം : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് വീണ്ടുമൊരു ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിലാണ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും കൗമാരപ്പോരാളികൾ മാറ്റുരയ്ക്കുന്നത്.
ടൂർണമെന്റിൽ ഇതുവരെ നടന്ന എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിക്ക് എറങ്ങുന്നത്. ഗ്രൂപ്പ് റൗണ്ടിൽ ശ്രീലങ്ക, ജപ്പാൻ, ന്യൂസിലൻഡ് എന്നിവരെ കീഴടക്കി ഒന്നാമൻമാരായ ഇന്ത്യ ക്വാർട്ടറിൽ ആസ്ട്രേലിയയെ 74 റൺസിനാണ് കീഴടക്കിയത്.
ഇന്ന് ഇന്ത്യൻ സമയം 1.30നാണ് സെമിഫൈനൽ തുടങ്ങുന്നത്.
പ്രാഥമിക റൗണ്ടിൽ സ്കോട്ട്ലൻഡിനെയും സിംബാബ്വെയും പാകിസ്ഥാൻ തോൽപ്പിച്ചപ്പോൾ ബംഗ്ളാദേശിനെതിരായ മത്സരം മഴയെടുത്തു. ക്വാർട്ടറിൽ അഫ്ഗാനെ തോൽപ്പിച്ചാണ് പാകിസ്ഥാൻ സെമിക്ക് ടിക്കറ്റെടുത്തത്.