കുണ്ടറ : ബൈക്കുകൾ കൂട്ടിമുട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. കുഴിയം തെക്ക് മംഗലഴികത്ത് മേലതിൽ പരേതനായ വേലുപിള്ളയുടെയും സരസ്വതിയമ്മയുടെയും മകൻ അനീഷ് കുമാറാണ് (29) മരിച്ചത്. ജനുവരി 4ന് രാത്രി 11.30 ന് രണ്ടാംകുറ്റിയിൽ വച്ച് അനീഷിന്റെ ബൈക്കിൽ മറ്റൊരു ബൈക്കിടിക്കുകയായിരുന്നു . അയത്തിലെ സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് മാനായിരുന്ന സുമേഷ് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ ഓണത്തിനായിരുന്നു വിവാഹം. ഭാര്യ: ജ്യോതി ലക്ഷ്മി. സഹോദരൻ: അഭിലാഷ്.