ആര്യനാട്:ആര്യനാട് കാഞ്ഞിരംമൂട് ദാമോദരാശ്രമം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പയ മഹോത്സവം 6,7,8തീയതികളിൽ നടക്കും.6ന് രാവിലെ 5.30ന് ഗണപതിഹോമം.രാത്രി 7ന് ഭഗവതിസേവ.7ന് രാവിലെ 5.30ന് ഗണപതിഹോമം.9.30ന് സമൂഹ പൊങ്കാല.രാത്രി 7ന് അഗ്നിക്കാവടി.8ന് രാവിലെ 5.30ന് ഗണപതിഹോമം,6.30ന് മൃത്യുഞ്ജയഹോമം.8ന് കാവടി ഘോഷയാത്ര ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നിന്നും തിരിച്ച് ക്ഷേത്രത്തിൽ സമാപിക്കും.11ന് അഷ്ടകലശാഭിഷേകം.ഭസ്മാബിഷേകം.ഉച്ചയ്ക്ക് 12.30ന് അന്നദാനം.രാത്രി 7.30ന് ഭഗവതിസേവ.