1. ഇൻസുലിൻ ഹോർമോണിന്റെ അളവ് കുറയുന്നതിനാൽ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് വർദ്ധിക്കുന്ന രോഗാവസ്ഥ?
ഡയബെറ്റിസ് മെല്ലിറ്റസ്
2. ഏതു രോഗത്തിന്റെ നിർണയത്തിനായി നടത്തുന്നതാണ് ഇഷിഹരാ പരിശോധന?
വർണാന്ധത
3. കുട്ടികളിൽ കണ്ടുവരുന്ന ക്രട്ടിനിസം, മുതിർന്നവരിലെ മിക്സഡിമ എന്നീ രോഗങ്ങൾക്ക് കാരണം ഏത് ഹോർമോണിന്റെ ഉത്‌പാദനക്കുറവാണ്?
തൈറോയ്‌ഡ്
4. ശരീരവളർച്ചയുടെ കാലം കഴിഞ്ഞ ശേഷം ശരീരത്തിൽ സൊമാറ്റോട്രോഫിൻ അധികമായി ഉത്‌പാദിപ്പിക്കപ്പെട്ടാൽ ഉണ്ടാവുന്ന രോഗാവസ്ഥ?
അക്രോമെഗലി
5. ഏതു വൈറ്റമിന്റെ കുറവാണ് അനീമിയ അഥവാ വിളർച്ചയ്ക്ക് കാരണമാവുന്നത്?
വൈറ്റമിൻ ബി 9
6. 'അരോചകപ്രമേഹം" എന്ന് അറിയപ്പെടുന്ന രോഗമേത്?
ഡയബെറ്റിസ് ഇൻസിപ്പിഡസ്
7. നിശ്ശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗാവസ്ഥയേത്?
ഉയർന്ന രക്തസമ്മർദ്ദം
8. അധിചർമ്മത്തിന് മുകളിലെ പാളി പരിധിയിലേറെ അടർന്നുവീഴുന്ന രോഗാവസ്ഥ?
സോറിയാസിസ്
9. അമിത മദ്യപാനംമൂലം കരളിനെ ബാധിക്കുന്ന രോഗം?
സിറോസിസ്
10. രക്തം കട്ടപിടിക്കാത്ത, പുരുഷൻമാരിൽ മാത്രം കണ്ടുവരുന്ന പാരമ്പര്യരോഗം?
ഹീമോഫീലിയ
11. വൃക്കയിലെ കല്ലുകൾ രാസപരമായി എന്താണ്?
കാൽസ്യം ഓക്സലേറ്റ്
12. 1956-ൽ മീനമാതാ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് ഏത് രാജ്യത്താണ്?
ജപ്പാൻ
13. ഏത് ഘനലോഹത്തിന്റെ മലിനീകരണം മൂലമുണ്ടാവുന്ന രോഗമാണ് 'പ്ളംബിസം"?
ലെഡ്
14. യു.എൻ സെക്രട്ടറി ജനറൽ പദവി വഹിച്ച ആദ്യ ഏഷ്യക്കാരനായ യുതാന്ത് ഏത് രാജ്യക്കാരനായിരുന്നു?
മ്യാൻമർ
15. യു.എൻ ചാർട്ടറിൽ ഇന്ത്യയ്ക്കുവേണ്ടി ഒപ്പുവച്ചത്?
ആർക്കോട്ട് രാമസ്വാമി മുതലിയാർ
16. യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായി വാദിക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങൾ ചേർന്ന ഗ്രൂപ്പ് അറിയപ്പെടുന്നത്?
ജി - 4 രാജ്യങ്ങൾ
17. വീറ്റോ അധികാരം ഏത് സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?
യു.എൻ
18. പദവിയിൽ നിന്ന് രാജിവച്ച യു.എൻ സെക്രട്ടറി ജനറൽ?
ട്രിഗ്‌വ്‌ലി
19. ആണവപരീക്ഷണങ്ങൾ, തിമിംഗിലവേട്ട, ആഴക്കടൽ മത്സ്യബന്ധനം തുടങ്ങിയവയ്ക്കെതിരെ പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടന?
ഗ്രീൻപീസ്
20. ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്?
ജൂലായ് 11.