general

ബാലരാമപുരം:കിസാൻ സഭ കോവളം മണ്ഡലം സമ്മേളനം കല്ലിയൂർ ക്ഷീരോദ്പാദക സഹകരണ സംഘം ഫെസിലിറ്റേഷൻ സെന്റെറിൽ നടന്നു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് എൻ.ഭാസുരാംഗൻ ഉദ്ഘാടനം ചെയ്തു. കോവളം മണ്ഡലം പ്രസിഡന്റ് അജിത് കോട്ടുകാൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനകമ്മിറ്റിയംഗം എ.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. എസ്.രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.സി.പി.ഐ ജില്ലാ എക്സ്യൂട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ്,​ ജില്ലാ കൗൺസിൽ അംഗം എം.എച്ച്.സലീം,​സി.കെ.സിന്ധുരാജ് എന്നിവർ സംസാരിച്ചു. പൂവാർ അനിൽ പ്രസിഡന്റായും സി.എസ് രാധാകൃഷ്ണൻ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കെ.എൻ.വിജയകുമാർ,​ജി.അപ്പുക്കുട്ടൻ,​വി.ദേവരാജൻ എന്നിവർ നേത്യത്വം നൽകി.