sukumaran

ആര്യനാട്: കരമനയാറ്റിൽ കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി.ആര്യനാട് കൊക്കോട്ടേല കൂടൽഭാഗം കുത്തുകുഴി പുത്തൻ വീട്ടിൽ സുകുമാരൻ നാടാ(78)രുടെ മൃതദേഹമാണ് കണ്ടെത്തിയത്.കരമനയാറ്റിൽ ഇന്നലെ സ്കൂബാ ടീം തെരച്ചിൽ നടത്തുന്നതിനിടെ ആര്യനാട് പുളിമൂട് കടവിൽ നിന്നാണ് മൃതദേഹം കിട്ടിയത്.തിങ്കളാഴ്ച രാവിലെ 3 മണിയോടെ മകൻ മധു റബർ ടാപ്പിംഗിനായി ഉണർന്നപ്പോൾ പിതാവിനെ വീട്ടിൽ കണ്ടില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമീപത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.ഇതിനിടെ അണിയിലകടവ് പാലത്തിന് സമീപത്തെ കടവിൽ വസ്ത്രങ്ങൾ കണ്ടെത്തി. തുടർന്നാണ് ആറ്റിൽ തെരച്ചിൽ ആരംഭിച്ചത്.ഭാര്യ:പരേതയായ കമലം.മക്കൾ:മധു,ശോഭന. മരുമക്കൾ:തങ്കം,സ്റ്റീഫൻ.