പാലോട്: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 'സർഗവായന സമ്പൂർണവായന' പദ്ധതിയുടെ ഭാഗമായി ജവഹർകോളനി ഗവൺമെന്റ് ഹൈ സ്കൂളിൽ ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ചിത്ര കുമാരി അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ആർ. ഗോപകുമാർ സ്വാഗതം ആശംസിച്ചു. പി.ടി. എ പ്രസിഡന്റ് പി. ഷിബു നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന ക്ലാസ് പി.ടി.എകളിൽ സ്കൂളിലെ 24 ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനവും നടന്നു.