ചിറയിൻകീഴ്: ശാരദാവിലാസം ഹയർസെക്കൻഡറി സ്കൂളിലെ വാർഷികാഘോഷം 'ശാരദേന്ദു 2020" യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.അപ്പു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ, സംസ്ഥാന, ദേശീയ തല മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥിനികൾക്ക് ടെലിവിഷൻ സീരിയൽ താരം ചിറയിൻകീഴ് അനീഷ് ട്രോഫികൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ പി.സുഭാഷ് ചന്ദ്രൻ, വാർഡ് മെമ്പർ ബേബി.വി, പി.ടി.എ വൈസ് പ്രസിഡന്റ് ജി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ മിനി ആർ.എസ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഷാജി എസ്.എസ് നന്ദിയും പറഞ്ഞു. ഇതിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ സ്കൂളിലെ ജീവനക്കാരായിരുന്ന കെ.എ. മകേഷ്, ദേവപാലൻ നായർ എന്നിവരെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, സ്റ്റാഫ് കൗൺസിൽ, വിദ്യാർത്ഥിനികൾ എന്നിവർ ചേർന്ന് അനുസ്മരിച്ചു. തുടർന്ന് പ്ലസ് ടു വിദ്യാർത്ഥികളുടെ യാത്രയയപ്പും നടന്നു.