കല്ലമ്പലം: ഇടമൺനില ശ്രീവിലാസ് എൻ.എസ്.എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും സംയുക്ത വാർഷിക പൊതുയോഗം ഇടമൺനില എസ്.എൻ.എൽ.പി.എസിൽ എൻ.എസ്.എസ് ഡയറക്ടർ വാർഡംഗവും, ചിറയിൻകീഴ് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ. ജി.മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആർ.രാജേന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഹരിദാസൻ നായർ, മേഖലാ കൺവീനർ ജയപ്രകാശ്, താലൂക്ക് സെക്രട്ടറി ജി.അശോക്‌കുമാർ എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി അനിൽകുമാർ എ.വി സ്വാഗതവും വനിതാ സമാജം പ്രസിഡന്റ് സരളകുമാരി നന്ദിയും പറഞ്ഞു.