miya-khalifa-

​​​​ലണ്ടൻ: നീലച്ചിത്ര നായികയാണെന്ന ദുഷ്പേര് മിയാഖലീഫയെ വിടാതെ പിന്തുടരുന്നുണ്ട്. ഇടയ്ക്ക് സിനിമയിൽ തലകാണിച്ചുനോക്കിയെങ്കിലും ദുഷ്പേരുമാത്രം മാറിയില്ല.ഇതിനായി ആരോഗ്യകാര്യത്തിൽ ഇടപെട്ടുനോക്കാനാണ് മിയഖലീഫയുടെ ശ്രമം. കാലുകൾക്ക് ബലം കൂട്ടാനുള്ള ടെക്നിക്കുകളടങ്ങിയ വീഡിയോകളുമായാണ് ഇൗ രംഗത്തേക്ക് മിയയുടെ അരങ്ങേറ്റം. കൂട്ടുകാർക്കൊപ്പം ഈ ടെക്നിക്ക് പരീക്ഷിച്ചുനോക്കുന്ന വീഡിയോ ആണ് മിയ സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്തത്.

ലെബനീസ് -അമേരിക്കൻ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടർന്നാണ് നീലച്ചിത്ര രംഗം വിട്ടത്. പിന്നീട് സ്പോർട്സ് ഷോയുടെ അവതാരകയായി മാറി.പോൺ ഹബ് എന്ന അശ്ലീല വെബ്‌സൈറ്റിലെ ഏറ്റവും ഡിമാൻഡ് ഉള്ള താരമായിരുന്നു മിയ.രംഗം വിട്ടെങ്കിലും ഇപ്പോഴും ആരാധകരുടെ എണ്ണത്തിന് കുറവൊന്നുമില്ല.
മിയയുടെ വിവാഹവും ഉടനുണ്ടാവുമെന്നാണ് കേൾക്കുന്നത്. സ്വീഡനിൽ ഷെഫാണ് വരൻ റോബർട്ട് സാൻഡ്‌ബെർഗ്. 2019 മാർച്ച് മാസത്തിലായിരുന്നു വിവാഹ നിശ്ചയം.നീലച്ചിത്രരംഗത്തുനിന്നുള്ള അനുഭവങ്ങൾ അടുത്തിടെ മിയ തുറന്നുപറഞ്ഞത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.