നെടുമങ്ങാട് : സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ 14-മത് സംസ്ഥാനതല കലാ-കായിക മേള ജി.സി.ഐ ഫെസ്റ്റ് 8, 9 തീയതികളിൽ നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും.ആയിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും.8ന് രാവിലെ 8 ന് സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ കെ.എൻ.ശശികുമാർ പതാക ഉയർത്തും.വൈകിട്ട് 5ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ അദ്ധ്യക്ഷതയിൽ അഡ്വ.ഡി.കെ മുരളി എം.എൽ.എ കലോത്സവ ഉദ്ഘാടനം നിർവഹിക്കും.9ന് വൈകിട്ട് 7ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ അദ്ധ്യക്ഷതയിൽ സി.ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.