photo

നെടുമങ്ങാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അരുവിക്കര യൂണിറ്റ് വാർഷിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി ഉദ്ഘാടനം ചെയ്തു.സി.അംബുജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം അംഗം ഒ.എസ്.പ്രീത,ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.വിജയൻ നായർ,കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി കെ.സദാശിവൻ നായർ,ജില്ലാ വൈസ് പ്രസിഡന്റ് എൻ.ബാലകൃഷണപിള്ള,അരുവിക്കര ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ.രാജ്മോഹൻ,കെ.മുരളി, എം.സെയ്നുലാബ്ദിൽ,ജെ.പി.സാന്ദ്രകുമാർ,സി.പങ്കജവല്ലി,എ.ജമീല എന്നിവർ സംസാരിച്ചു.ഭാരവാഹികളായി സി.പങ്കജവല്ലി (പ്രസിഡന്റ്),വി.ശശികുമാർ,ടി.അനന്തപത്മനാഭൻ,എ.ഹാലിദ് (വൈസ് പ്രസിഡന്റുമാർ), എം.സെയ്നുലാബ്ദീൻ(സെക്രട്ടറി),കെ.രാധാകൃഷ്ണൻ,സി.പ്രഭാകരൻ,എൻ.ഗീതാദേവി (ജോയിന്റ്‌ സെക്രട്ടറിമാർ), വി.ശശിധരനാശാരി (ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.