തിരുവനന്തപുരം: ഐ.എസ്.ആർ.ഒ പെൻഷണേഴ്സ് അസോസിയേഷൻ ദ്വൈവാർഷിക സമ്മേളനവും ഫെഡറേഷൻ ഒഫ് ഐ.എസ്.ആർ.ഒ - ഡി.ഒ.എസ് റിട്ടയറീസ് അസോസിയേഷൻ അഖിലേന്ത്യാസംഘടനയുടെ ഒന്നാം ജനറൽ കൗൺസിലും ഏപ്രിൽ അവസാനവാരം തിരുവനന്തപുരത്ത് നടത്തുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോൺസൺ എസ്. ഫെർണാണ്ടസ് അറിയിച്ചു. സമ്മേളനത്തിന്റെ സ്വാഗതസംഘം ഭാരവാഹികളായി സി.എൻ. ധനപാലൻ (ചെയർമാൻ), കമലാസനൻ, ജി.ആർ. പ്രമോദ് (ജനറൽ സെക്രട്ടറിമാർ), ശിവാനന്ദൻ, വി.ബി. രാജശേഖരൻനായർ (വൈസ് ചെയർമാൻമാർ), കെ. മോഹനൻ (ജനറൽ കൺവീനർ), എ.കെ.ഡി. പിള്ള(വൈസ് പ്രസിഡന്റ്), എം.എൻ. രാധാകൃഷ്ണൻനായർ, കെ.എസ്. രവീന്ദ്രൻ (ജോയിന്റ് കൺവീനർമാർ), വി.പി. സഹദേവൻ, കെ. തമ്പുക്കുട്ടി, വി. ജയൻകുട്ടി നായർ, ആർ. പ്രഭാകരൻ നായർ, കെ. വിവേകാനന്ദൻ, കെ. സദാനന്ദൻ നാടാർ, ആർ. മനോഹരൻ, എൻ. ശൈലേശ്വരബാബു, ആർ. രഘുനാഥൻ നായർ, കുമാരി ദേവി(കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.