നെടുമങ്ങാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൂർത്തിയാക്കിയ പണികളുടെ ബില്ലുകൾ മാറി കൊടുക്കാത്തതിന്റെ പേരിൽ കരാറുകാർ പണി നിർത്തി വെച്ചിരിക്കുകയാണെന്നും എഗ്രിമെന്റ് വച്ച പണികളുടെ നിർമ്മാണം ആരംഭിക്കാനാവാതെ വികസന പ്രവർത്തനം അവതാളത്തിലാണെന്നും ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ പറഞ്ഞു.സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ബില്ലുകൾ മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും ആനാട് ജയൻ ആവശ്യപ്പെട്ടു.