ബാലരാമപുരം: ബാലരാമപുരം ജംഗ്ഷനിൽ നിർമ്മിക്കുന്നത് അടിപ്പാത തന്നെയെന്നും നിർമ്മാണത്തിനുള്ള പരിശോധന പൂർത്തിയായെന്നും സി.കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു. സി.എം.പി ജില്ലാ സെക്രട്ടറിയും താലൂക്ക് വികസന സമിതി അംഗവുമായ എം. നിസ്താർ താലൂക്ക് സഭയിൽ ഉന്നയിച്ച ആശങ്കയ്ക്ക് മറുപടി നൽകുകയായിരുന്നു എം.എൽ.എ.
ഒരു മാസത്തിനകം നിർമ്മാണത്തിനുള്ള അനുമതി സർക്കാർ നൽകും പ്രാവച്ചമ്പലം- കൊടിനട പാതാ വികസനം ജൂലയിൽ പൂർത്തിയാക്കും. ഭൂമി ഏറ്റെടുക്കൽ നടപടിക്ക് 90 കോടി രൂപ അനുവദിച്ച് നിർമ്മാണം ആഗസ്റ്റിൽ തുടങ്ങും. എം.എൽ.എ പറഞ്ഞു.