മുടപുരം:മുടപുരം ശ്രീ അന്നപൂർണേശ്വരി നവഗ്രഹ ക്ഷേത്രത്തിലെ മകരപൂയ മഹോത്സവം ഇന്ന് മുതൽ 8 വരെ നടക്കും.ഇന്ന് രാവിലെ 6ന് മഹാഗണപതി ഹോമം,7.13 ന് മേൽ തൃക്കൊടിമര ഘോഷയാത്ര,9ന് തൃക്കൊടിയേറ്റ്,11 ന് സമൂഹസദ്യ,വൈകിട്ട് 5ന് തിരുവാതിരക്കളി,നാരായണീയ പാരായണം,ഭജന,രാത്രി 7ന് ഭഗവതി സേവ തുടർന്ന് താലപ്പൊലിയും വിളക്കും.രാത്രി 7 ന് കുട്ടി ഗാനമേള,8 .30ന് വിളക്കും അത്താഴപൂജയും. 7 ന് രാവിലെ 6ന് ഗണപതി ഹോമം,9ന് ഗ്രഹദോക്ഷ ശാന്തിക്കായി നവഗ്രഹപൂജ,11ന് സമൂഹസദ്യ,6.30ന് സാംസ്‌കാരിക സമ്മേളനവും അവാർഡ് ദാനവും നിർദ്ധന രോഗികൾക്കുള്ള സഹായ വിതരണവും.യോഗത്തിൽ മുൻ കളക്ടർ എം.നന്ദകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.ശ്രീനാരായണ വേൾഡ് പീസ് ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ സ്വാമി വിദ്യാനന്ദ പ്രഭാഷണം നടത്തും,നാടക രചയിതാവ് ഉണ്ണി ആറ്റിങ്ങൽ ഉദ്‌ഘാടനം ചെയ്യും.ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഒഫ് സ്റ്റേഷൻ ഹൗസ് ഓഫീസർ സജീഷ്,ഡോ.ഷിബു നാരായണൻ എന്നിവർ സംസാരിക്കും.രാത്രി 7 .30 ന് താലപ്പൊലിയും വിളക്കും.8ന് യക്ഷിക്ക് പൂപ്പാടവാരൽ,തുടർന്ന് അത്താഴ പൂജ,വിളക്ക്‌.8.15ന് നാടൻ പാട്ട്,8ന് രാവിലെ 6ന് ഗണപതി ഹോമം,8ന് സമൂഹ പൊങ്കാല,വൈകിട്ട് 3ന് പാറക്കെഴുന്നള്ളത്ത്,5ന് ആദ്ധ്യാത്മിക പ്രഭാഷണം,രാത്രി 7ന് ഭജന,രാത്രി 8.30ന് വലിയവിളക്ക്,അത്താഴപൂജ തുടർന്ന് തൃക്കൊടിയിറക്ക്,ആകാശക്കാഴ്ച.