pinarayi
PINARAYI VIJAYAN

തിരുവനന്തപുരം; എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 2019 ഡിസംബർ വരെ 1,​25,​401 ഉദ്യോഗാർത്ഥികൾക്ക്‌ പി.എസ്‌.സി നിയമന ശുപാർശ നൽകിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. നിയമന നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്‌. ഒഴിവുകൾ യഥാസമയം റിപ്പോർട്ട്‌ ചെയ്യാൻ എല്ലാ വകുപ്പ്‌ മേധാവികളോടും നിർദ്ദേശിച്ചു. മുൻ സർക്കാരിന്റെ കാലത്ത്‌ 2011 മേയ്‌ മുതൽ 2014 ഡിസംബർ വരെ 1,​16,​074 പേർക്കാണ്‌ നിയമന ശുപാർശ നൽകിയതെന്നും ടി. വി. രാജേഷ്,​ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

ഈ സർക്കാർ അധികാരത്തിലെത്തിയശേഷം വ്യവസായ വകുപ്പ്‌ മുഖേന 53,​ 218 സൂക്ഷ്‌മ,​ ചെറുകിട,​ ഇടത്തരം യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ടെന്ന്‌ വ്യവസായ മന്ത്രി ഇ. പി. ജയരാജൻ അറിയിച്ചു. ഈ യൂണിറ്റുകൾ വഴി 4775.34 കോടിയുടെ നിക്ഷേപവും 1,​85,​581 പേർക്ക്‌ തൊഴിൽ നൽകാനും സാധിച്ചുവെന്നും യു. ആർ. പ്രദീപിനെ മന്ത്രി അറിയിച്ചു.