മലയിൻകീഴ് :വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ 2020-21 വാർഷിക പദ്ധതി പ്രകാരമുള്ള ആസൂത്രണം,ദുരന്തനിവാരണം എന്നീ പദ്ധതി തയ്യാറാക്കൽ,പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കൽ,പ്ലാസ്റ്റിക്ക് നീക്കം ചെയുന്നതിന് ഏർപ്പെടുത്തിയ സംവിധാനം എന്നിവ ചർച്ച ചെയ്യുന്നതിനുള്ള ഗ്രാമസഭ വിവിധ വാർഡുകളിൽ ആരംഭിച്ചിട്ടുണ്ട്.7ന് സമാപിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.