thookam

വിതുര: ചായം ശ്രീഭദ്രകാളിക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക, ദേശീയതൂക്കനേർച്ച ഉത്സവത്തിന്റെ ഭാഗമായി നാളെ രാവിലെ പതിവ് പൂജകൾക്കും, വിശേഷാൽപൂജകൾക്കും പുറമേ രാവിലെ 8.35ന് സമൂഹപൊങ്കാല നടക്കും. വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല, ആനാട്, പാങ്ങോട്, ചിതറ, ഉഴമലയ്ക്കൽ പഞ്ചായത്തുകളിൽ നിന്നും നെടുമങ്ങാട് ഭാഗത്തു നിന്നുമായി ആയിരങ്ങൾ പൊങ്കാല അർപ്പിക്കുാൻ എത്തും. കഴിഞ്ഞ വർഷം അയ്യായിരത്തോളം പേർ പൊങ്കായിടാൻ എത്തിയിരുന്നു. ക്ഷേത്രതന്ത്രി ഉണ്ണികൃഷ്ണൻപോറ്റി, മേൽശാന്തി എസ്. ശംഭുപോറ്റി എന്നിവർ പൊങ്കാല ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.ജെ. ജയചന്ദ്രൻനായർ, എസ്. സുകേഷ്‌കുമാർ, എൻ. രവീന്ദ്രൻനായർ, കെ. മുരളീധരൻനായർ, എസ്. ജയേന്ദ്രകുമാർ, കെ. ഗോപാലകൃഷ്ണൻനായർ, സി. ചന്ദ്രൻ, മണലയം മണികണ്ഠൻ, ചായം സുധാകരൻ, ശ്രീകുമാർ, എ. വിജയൻ, എസ്. തങ്കപ്പൻപിള്ള, പി. ബിജുകുമാർ, കെ.എൽ. ജയൻബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കും. ക്ഷേത്രത്തിന്റെയും നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെയും നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് പേ‌ർ പങ്കെടുത്തു.. ഏഴാം ഉത്സവ ദിവസമായ ഇന്ന് രാവിലെ ക്ഷേത്രത്തിന്റെയും നെടുമങ്ങാട് അൽഹിബാ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ നേത്രപരിശോധനാ ക്യാമ്പ് നടക്കും. രാത്രി 8ന് ഡോ.പ്രശാന്ത് വർമ്മയുടെ മാനസജപലഹരി, 9ന് കളംകാവൽ. നാളെ രാവിലെ സമൂഹപൊങ്കാലക്ക് ശേഷം ഉച്ചക്ക് അന്നദാനം, വൈകിട്ട് 5ന് വണ്ടിഒാട്ടം,തുടർന്ന് ഉരുൾ, രാത്രി 7ന് വലിയ ഉരുൾ, തുടർന്ന് താലപ്പൊലി, രാത്രി 8ന് കരാക്കേഗാനമേള.