വിതുര: കോട്ടിയത്തറയിൽ പുകപ്പുരയിലുണ്ടായ തീപിടിത്തത്തിൽ റബർഷീറ്റുകൾ കത്തി നശിച്ചു. കളിയിൽ വീട്ടിൽ പരമേശ്വരൻനായരുടെ മകൻ ശരത്തിന്റെ വീടിനോട് ചേർന്നുള്ള പുകപ്പുരയാണ് ഇന്നലെ വൈകിട്ട് കത്തി നശിച്ചത്. വിതുരയിൽ നിന്ന് ഫയർഫോഴ്സും, പൊലീസും എത്തിയാണ് തീയണച്ചത്. ചൂട് സമയമായതിനാൽ തീ വളരെ പെട്ടെന്ന് ആളിപ്പടർന്നെങ്കിലും സമീപപ്രദേശത്തേക്ക് പടരാതിരിക്കാൻ ഫയർഫോഴ്സ് സംഘം ശ്രദ്ധിച്ചു. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുള്ളതായി ഉടമ അറിയിച്ചു.