ആറ്റിങ്ങൽ: എൽ.എം.എസ് ജംഗ്ഷന് സമീപം ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിറുത്താതെ പോയ കാർ ആറ്റിങ്ങൽ പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ 25 ന് ബുള്ളറ്റിൽ വരികയായിരുന്ന എൽ.എം.എസ് ജംഗ്ഷൻ ഗീതു നിവാസിൽ ആരോമലിനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചിട്ട് നിറുത്താതെ പോയത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസും ആരോമലിന്റെ ബന്ധുക്കളും വിവിധയിടങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്തുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന പാരിപ്പള്ളി കുന്നുംപുറത്ത് വീട്ടിൽ സുനിൽകുമാറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പരിശോധനയ്ക്ക് ശേഷം കാറും വിട്ടുനൽകി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആരോമൽ ചികിത്സയിലാണ്.