തിരുവനന്തപുരം: മണ്ണന്തല അരുവിയോട് സ്‌കൂൾ 80ാം വാർഷികാഘോഷവും പുതിയ സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനവും നാളെ വൈകിട്ട് 3ന് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കർദ്ദിനാൾ ബസേലിയോസ് ക്ളിമീസ് കത്തോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും. സി. ദിവാകരൻ എം.എൽ.എ,നെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില എം.എസ്,സി.ഡമഷീൻ, ഉപജില്ല എ.ഇ.ഒ രാജ്കുമാർ,മരുതൂർ വാർഡ് മെമ്പർ പി.എൻ.മധു,ഫാ.ഡാനിയേൽ കുളങ്ങര,പി.ടി.എ പ്രസിഡന്റ് വണുഗോപാൽ,രഞ്ജൻ ജോർജ് തുടങ്ങിയവർ പങ്കെടുക്കും.