mayor

തിരുവനന്തപുരം: കലാകാരന്മാർ ആർട്ടീരിയ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിരുന്ന ചിത്രമതിലുകൾ കൈയേറി പതിപ്പിച്ച പോസ്റ്ററുകൾ മേയർ കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. പാളയം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിന് ചുറ്റുമുള്ള മതിലുകളിലെ പോസ്റ്ററുകൾ നീക്കം ചെയ്ത് കഴുകി വൃത്തിയാക്കിക്കൊണ്ട് ആരംഭിച്ച ക്ലീനിംഗിൽ നഗരസഭ ഗ്രീൻ ആർമി പ്രവർത്തകരും ശുചീകരണ തൊഴിലാളികളും ജീവനക്കാരും സന്നദ്ധ പ്രവർത്തകരും പങ്കാളികളായി. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായ ചിത്രമതിലുകളിൽ പോസ്റ്റർ ഒട്ടിച്ചും പരസ്യം പതിച്ചും വൃത്തികേടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നിരീക്ഷണം നടത്തുന്നതിന് നഗരസഭയുടെ നൈറ്റ് സ്‌ക്വാഡിന് പ്രത്യേക നിർദ്ദേശം നൽകിയെന്നും മേയർ അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ എസ്. പ്രകാശ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജി. മനോജ്, സുജിത് സുധാകർ, ബൈസൈക്കിൾ മേയർ പ്രകാശ് ഗോപിനാഥ് എന്നിവർ പങ്കെടുത്തു.