വർക്കല: പാളയംകുന്ന് രാഘവാമെമ്മോറിയൽ മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ 35-ാം വാർഷികാഘോഷം 7ന് നടക്കും. ഗുരുപൂജ, എൽ.പി, യു.പി വിദ്യാർത്ഥികൾക്കുള്ള ക്വിസ്, ചിത്രരചനാമത്സരം, കാവ്യപൂമഴ, പാട്ടരങ്ങ്, സർഗപ്രതിഭ പുരസ്‌കാര സമർപ്പണം എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കവി ബാബുപാക്കനാർ അദ്ധ്യക്ഷത വഹിക്കും. കിളിമാനൂർ കൊട്ടാരം രാജപ്രതിനിധി രാമവർമ്മ വിശിഷ്ടാതിഥിയായിരിക്കും. ഡോ. ബി. ഭുവനേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. നീരാവിൽ വിശ്വമോഹൻ (കവി, ഗാനരചയിതാവ്), ഡാർവിൻ പിറവം (നോവലിസ്റ്റ്), ഓരനല്ലൂർ ബാബു (കവി), അപർണരാജ് (ബാലപ്രതിഭ) എന്നിവർക്ക് സർഗപ്രതിഭാ പുരസ്‌കാരങ്ങൾ നൽകും. ചെമ്മരുതി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജയസിംഹൻ, ഇലകമൺ ഗ്രാമപഞ്ചായത്തംഗങ്ങളായ വി. ഷീല, അയിരൂർ അനിൽ എന്നിവർ സംസാരിക്കും. ഡോ. ഡി. പത്മലാൽ സാഹിത്യ ക്വിസ് മത്സരവിജയികൾക്കും കേണൽ സുദർശനൻ ചിത്രരചനാമത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും. ആർ. ജയചന്ദ്രൻ തെറ്റിക്കുഴി സ്വാഗതവും കെ. വിജയൻ പാളയംകുന്ന് നന്ദിയും പറയും.