തിരുവനന്തപുരം: ക്ഷാമബത്ത അനുവദിക്കുക, ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ) നിയമസഭാ മാർച്ച് നടത്തി. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. സെറ്റോ ചെയർമാൻ ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എം. സലാഹുദ്ദീൻ, എൻ.എൽ. ശിവകുമാർ, കെ.എ. മാത്യു, കെ.വിമലൻ, ജ്യോതിഷ്‌കുമാർ, അരുൺകുമാർ, അനിൽ എം. ജോർജ്, സതീഷ് ജോൺ മാണിക്യശേരി, ജേക്കബ്സൺ, സുരേഷ് ബാബു, ജാസിം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.