തിരുവനന്തപുരം:സർവീസ് പെൻഷണേഴ്സ് യുണിയൻ ശാസ്തമംഗലം യൂണിറ്റ് സമ്മേളനം സംസ്ഥാന ജനറൽസെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായി കെ.മുരളീധരൻ(പ്രസിഡന്റ്),ഡോ.വി.എം.സുനന്ദകുമാരി, കെ.പരമേശ്വരൻ നായർ,കെ.കെ.വാസു (വൈസ് പ്രസിഡന്റുമാർ),ജി.വേണുകുമാരൻ നായർ (സെക്രട്ടറി),എം.ബി.തങ്കമണി അമ്മ, പി.അർജുനൻ, കെ.മോഹൻദാസ് (ജോയിന്റ് സെക്രട്ടറിമാർ),എം.പി.മന്മഥൻ നായർ(ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.