നെയ്യാറ്റിൻകര : കുന്നത്തുകാൽ നാറാണി മണികണ്ഠ വിലാസത്തിൽ മണികണ്ഠൻ നായരുടെ ഭാര്യ തുളസി (55) പാമ്പുകടിയേറ്റ് മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വീടിനുസമീപം തുണിയലക്കവെ കല്ലിനടിയിൽനിന്ന് പുറത്തേക്കുവന്ന പാമ്പാണ് തുളസിയെ കടിച്ചത്. ഉടൻതന്നെ ബന്ധുക്കൾ നാട്ടുവൈദ്യന്റെ അടുത്തേക്കും, നില ഗുരുതരമായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോകവെ നെയ്യാറ്റിൻകരവച്ച് മരണം സംഭവിക്കുകയായിരുന്നു . മാരായമുട്ടം പൊലീസ് കേസെടുത്തു. മക്കൾ : വിഷ്ണു,സംഗീത, പരേതയായ സൗമ്യ. ആറുമാസം മുൻപ്, പാമ്പുകടിക്ക് നാട്ടുവൈദ്യന്റെ ചികിത്സതേടിയ സ്കൂൾ വിദ്യാർത്ഥിനി മരണമടഞ്ഞിരുന്നു.