തിരുവനന്തപുരം : രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ശ്രീഎമ്മിന് തൈക്കാട് ഗവൺമെന്റ് മോഡൽ സ്‌കൂളിന്റെ ആദരം. പൂർവവിദ്യാർത്ഥിയായ ശ്രീഎമ്മിന് ഇന്ന് രാവിലെ 11.30ന് സ്കൂൾ ഓഡിറ്റോറിയത്തിലാണ് ആദരവ് ഒരുക്കുന്നത്. പി.ടി.എ പ്രസിഡന്റ് കെ. ഗോപി അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ എം.പി. ഷാജി, ഹെഡ്മാസ്റ്റർ ആർ.എസ്. സരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ജെ.എം. റഹിം എന്നിവർ സംസാരിക്കും. തുടർന്ന് ശ്രീഎം കുട്ടികളുമായി സംവദിക്കും. പത്താം ക്ലാസ് വരെ താൻ പഠിച്ച ക്ലാസ് റൂമുകൾ ശ്രീഎം ചുറ്റിനടന്നു കാണും. അദ്ദേഹത്തോടൊപ്പം മോഡൽ സ്‌കൂളിൽ പഠിച്ചിരുന്നവരും പങ്കെടുക്കും.