വെഞ്ഞാറമൂട്: കേരള സ്‌റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളന പതാക, കൊടിമര, ദീപശിഖ റാലികൾ ഇന്ന് സമ്മേളന നഗരിയായ വെഞ്ഞാറമൂട്ടിൽ സംഗമിക്കും. അഡ്വ. എസ്. ഷാജഹാന്റെ നേതൃത്വത്തിലുള്ള കൊടിമര ജാഥ കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.പി. മുരളി ഉദ്ഘാടനം ചെയ്യും. എ. ഗണേശന്റെ നേതൃത്വത്തിലുള്ള പതാക ജാഥ വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദിനേശ്കുമാറിന്റെ നേതൃത്വത്തിലുള്ള ദീപശിഖ റാലി അഡ്വ. പി 'രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. ഇതിനു പുറമേ വിവിധ ഏരിയകളിൽ നിന്നുള്ള ദീപശിഖാറാലികളും വൈകിട്ട് 5ന് സമ്മേളന നഗരിയിൽ എത്തിചേരും. വൈകിട്ട് 6ന് സമ്മേളന നഗറിൽ സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള നാടൻപാട്ട്. നാളെ രാവിലെ എം.എം. മുസ്തഫ നഗറിൽ പ്രതിനിധി സമ്മേളനം. രാവിലെ 9ന് രജിസ്‌ട്രേഷൻ, 9.30ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന. 9.45ന് പതാക ഉയർത്തൽ10ന് പ്രതിനിധി സമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് ലെനിൻ രാജേന്ദ്രൻ നഗറിൽ കവിയരങ്ങ്. 7ന് രാവിലെ 9ന് പ്രതിനിധി സമ്മേളനം തുടർച്ച. 8 ന് വൈകിട്ട് 5 ന് രാമാനന്ദൻനഗറിൽ നടക്കുന്ന പൊതുസമ്മേളനം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.